കല്ലമ്പലം ഡീസന്റ് മുക്കിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിയുടെ മൈതാനത്ത് തീപിടിച്ചു. ഉണങ്ങിയ പുല്ലിലും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിലുമാണ് തീ പിടിച്ചത്.
ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഉപയോഗിക്കാതെ കിടന്ന ഒരു ഒമ്നി വാൻ ഭാഗികമായി കത്തി നശിച്ചു. സമയോചിതമായ ഇടപെടൽ മൂലം കെട്ടിടങ്ങൾക്ക് തീ പടർന്നു പിടിച്ചില്ല.
