രംഗപ്രഭാതിൽ ഗുരു കെ കൊച്ചുനാരായണ പിള്ള ജന്മ ദിനചാരണം സംഘടിപ്പിച്ചു

IMG-20250209-WA0108

രംഗപ്രഭാതിൽ ഗുരു കെ കൊച്ചുനാരായണ പിള്ള ജന്മ ദിനചാരണം സംഘടിപ്പിച്ചു. രംഗപ്രഭാതിന്റെ സ്ഥാപകനും സംവിധായകനും സംഘാടകനും അദ്ധ്യാപകനും ശങ്കരപ്പിള്ളയുടെ ശിഷ്യനുമായ ഗുരു കെ കൊച്ചുനാരായണ പിള്ളയുടെ തൊണ്ണൂറാം ജന്മം വാർഷിക ദിനം ആചാരിച്ചു.

രംഗപ്രഭാതിന്റെ ഭരണ അംഗങ്ങളും പ്രവർത്തകരും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. രംഗപ്രഭാതിന്റെ പ്രസിഡന്റ്‌ കെ എസ് ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ രംഗപ്രഭാത് ഭരണ സമിതി അംഗങ്ങളായ കെ എസ് വിപിനചന്ദ്രൻ, ശശികുമാർ സിതാര (അശോക് ശശി ) ബി എസ് ബാലകൃഷ്ണൻ നായർ, പി അനിൽ കുമാർ, ബിജു എം എസ്, സതീഷ് കുമാർ രംഗപ്രഭാതിന്റെ പ്രവർത്തകരായ എസ് അനിൽ കുമാർ, അഭിഷേക് പി. എസ് പ്രമുഖ നാടക പ്രവർത്തകനായ ജി ശ്രീകണ്ഠൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എസ് ഹരീഷ് സ്വാഗതവും വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ രാജീവ് വെഞ്ഞാറമൂട് രചന നിർവഹിച്ച് കെ എസ് ഗീത ആശയവിഷ്ക്കാരം നിർവഹിച്ച ജീവിതയാത്രക്കിടയിൽ എന്ന ചെറു നാടകവും രംഗപ്രഭാത് അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!