മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ബിനു വേലായുധൻ രചിച്ച കാതിലോല പുസ്തകത്തിന്റെ പ്രകാശനം നടന്നു.

eiHK0H716795

മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ബിനു വേലായുധൻ രചിച്ച കാതിലോല എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് മിനി ഹാളിൽ നടന്ന ചടങ്ങ് നിലമേൽ എൻ എസ് എസ് കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോക്ടർ എസ് ഭാസിരാജ് ഉദ്ഘാടനം ചെയ്തു.

ബിനുവിന്റെ പിതാവ്  കെ വേലായുധൻ പുസ്തകപ്രകാശനം നിർവഹിച്ചു. മകൻ
ബി ഭഗവത് റാം പുസ്തകം സ്വീകരിച്ചു ഇതിലൂടെ 3 തലമുറകളുടെ സംഗമവേദിയായി ചടങ്ങ്.
സമൂഹത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചുകൊണ്ടുള്ള 25 ഓളം കവിതകളാണ് കാതിലോല എന്ന കവിത സമാഹാരത്തിൽ ഉള്ളത്.
മലയാളശാല സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി ആറ്റിങ്ങൽ ഗോപൻ സ്വാഗതവും പ്രസിഡന്റ് സുരേഷ് കൊളാഷ് അധ്യക്ഷതയും വഹിച്ചു. സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി.

സുജാകമല പുസ്തകാ അവതരണം നടത്തി.
രാധാകൃഷ്ണൻ കുന്നുംപുറം, ഡോക്ടർ ടി ആർ ഷീജ കുമാരി, വിജയൻ പാലാഴി, കെ ഗംഗാധരൻ, എൻ വേണുനാഥ്, എം ആർ മധു, ഡോക്ടർ ബി എസ് ബിനു, സാജൻ കവലയൂർ, അക്ബർ ഷാ, വഞ്ചിയൂർ ഉദയകുമാർ, ദീപക് പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!