നഗരൂർ : കാൽനടയാത്ര പോലും ദുഷ്കരമാക്കുന്ന വെള്ളല്ലൂർ മാവേലിൽ പുന്നശ്ശേരി റോഡ് അടിയന്തിരമായി മെയിൻ്റനൻസ് വർക്ക് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.ഐ വെള്ളല്ലൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വെള്ളല്ലൂർ വാസുദേവൻ പിള്ള നഗറിൽ നടന്ന സമ്മേളനം സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ബി.എസ്.സജികുമാർ ഉദ്ഘാടനം ചെയ്തു. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.അനിൽകുമാർ, വാസുദേവക്കുറുപ്പ്, സുരേഷ് പയക്കാട് എന്നിവർ സംസാരിച്ചു. അനീഷ് രക്തസാക്ഷി പ്രമേയവും സന്തോഷ് അനുശോചന പ്രമേയവും സതീഷ് വെള്ളല്ലൂർ റിപ്പോർട്ടും അവതരിപ്പിച്ചു. ദീപു സ്വാഗതവും സുജിത്ത് വെള്ളല്ലൂർ നന്ദിയും പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി സതീഷ് വെള്ളല്ലൂരിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി സുജിത്ത് വെള്ളല്ലൂരിനെയും തിരഞ്ഞെടുത്തു.
