ആറ്റിങ്ങൽ : കൈപ്പറ്റിമുക്ക്, ഒലിപ്പുറം മാടൻനടയിലെ ഈ വർഷത്തെ ചിറപ്പ് മഹോത്സവം തൈപ്പൂയ ദിനമായ ഇന്ന് ( 11. 02.2025) ആഘോഷപൂർവ്വം നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് രാവിലെ 05.30 മുതൽക്കുള്ള ഗണപതിഹോമം,കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം, ഉച്ചയ്ക്ക് 12.00 മുതൽ സമൂഹസദ്യ ഉണ്ടായിരിക്കുന്നതാണ്.
കുലവാഴ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകുന്നേരം 5.30 ന് കൈപ്പറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നതും ,. തുടർന്ന് പ്രത്യേക ദീപാരാധനയും ഭജനയും ആകാശക്കാഴ്ചയും ഉണ്ടായിരിക്കുന്നതുമാണ്.