പനവൂർ : റോഡ് വശത്ത് നിന്ന തണൽമരം കടപുഴകി കാറിന് മുകളിൽ വീണു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പനവൂർ ചുമടുതാങ്ങിയിൽ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. റോ ഡരികിലെ ഇലക്ട്രിക് പോസ്റ്റിലും കാറിൻ്റെ നടുവിലുമാണ് മരം വീണത്.
പനവൂർ കൊങ്ങണംകോട് പമ്പാടി സ്വദേശി ഹക്കിം ആണ് കാറോടിച്ചിരുന്നത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്നാനക്കുഴിയിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ട് വരുമ്പോഴാണ് അപകടം. അപകടത്തിൽ കാർ തകർന്നു. സ്‌കൂൾ വിട്ട് ബസുകൾ വരുന്ന സമയത്താണ് അപകടം നടന്നതെങ്കിലും മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാത്തിരുന്നത് വൻ ദുരന്തം ഒഴിവാക്കി