ചിറയിൻകീഴിൽ സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ആനത്തലവട്ടം കല്ലുകുഴി വയലിൽ വീട്ടിൽ സന്തോഷിന്റേയും ഐശ്വര്യയുടേയും മകൾ അനശ്വര (15) യെയാണ് വൈകീട്ടോടെ വീട്ടിലെ കിടപ്പുമുറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ് അനശ്വര. സഹോദരി: അക്ഷര.
ചിറയിൻകീഴ് പോലീസ് കേസെടുത്തു