ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം ഫെബ്രുവരി 19ന്

eiXRY2L437

തിരുവനന്തപുരം: രാഷ്ട്രഭാഷാ പ്രചരണത്തിനും, വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്ര ഭാഷയുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെയും, വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ദേശീയ ഹിന്ദി അക്കാദമിയുടെ 2024 ലെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം ഫെബ്രുവരി 19 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം കനകകുന്ന് കൊട്ടാരത്തിന് എതിർ വശത്തുള്ള കേരള പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും. വി. ശശി എം .എൽ .എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ വി. ജോയ് എം.എൽ എ മുഖ്യാതിഥി ആയിരിക്കും. അക്കാദമി പ്രസിഡൻ്റ് .ഡോ. എൻ.ജി ദേവകി, വൈസ് പ്രസിഡൻ്റ് കാര്യവട്ടം ശ്രീകണ്ഠൻ നായർ, സെക്രട്ടറി ആർ വിജയൻ തമ്പി, ട്രഷറർ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിക്കും. 2024 അധ്യയന വർഷത്തിൽ രാഷ്ട്ര ഭാഷാ പ്രചരണ രംഗത്ത് സമഗ്ര സംഭാവന നൽകിയ ചേർത്തല കെ. ഈ കാർമ്മൽ സി.എം.ഐ സ്കൂളിന് ഇൻ്റർസ്റ്റേറ്റ് എക്സലൻസ് അവാർഡും, സംസ്ഥാന തലത്തിൽ മികവു പുലർത്തിയ തുമ്പോളി മാതാ സീനിയർ സെക്കൻ്ററി സ്കൂൾ, തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻ്ററി സ്കൂൾ, വൈക്കം രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് സംസ്ഥാന പുരസ്ക്കാരങ്ങളും സമ്മാനിക്കും. 26 വിദ്യാലയങ്ങൾക്ക് ജില്ലാതല പുരസ്കാരങ്ങളും, സംസ്ഥാന തലത്തിൽ ഹിന്ദി പഠനത്തിൽ മികവ് പുലർത്തിയ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ 500 ൽ പരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും മെഡലുകളും തദവസരത്തിൽ വിതരണം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!