ആറ്റിങ്ങൽ : ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, യുപി വിഭാഗങ്ങളുടെ വാർഷിക ആഘോഷങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജി എസ് അജിത ബീഗം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് എസ് സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ കെ അനിൽകുമാർ സ്വാഗതമാശംസിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ എ ഹസീന,എസ് എം സി ചെയർമാൻ ആദേശ്, എം പി ടി എ പ്രസിഡന്റ് സൗമ്യ, സീനിയർ അസിസ്റ്റന്റ് സൈജറാണി, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി പ്രീതറാണി, സ്റ്റാഫ് സെക്രട്ടറി ഹൈസ്കൂൾ വിഭാഗം സുനിൽകുമാർ, സ്കൂൾ പാർലമെന്റ് വൈസ് ചെയർമാൻ മുഹമ്മദ് അമീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.