പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് ഫെബ്രുവരി 18 ന് സമ്മാനിക്കും.

eiZOGGW99253

മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ (ഫെബ്രുവരി 18 ) സമ്മാനിക്കും. പ്രേംനസീറിന്റെ ജൻമനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് വച്ച് നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സാംസ്കാരിക മന്ത്രി ഷീലയ്ക്ക് സമ്മാനിക്കും.

ചടങ്ങിൽ അടൂർ പ്രകാശ് എം.പി. പ്രശസ്തി പത്രം കൈമാറും, എംഎൽഎ മാരായ വി.ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ , സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ തുടങ്ങിയവർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!