പാലോട് : പാലോട്ട് കാട്ടുപന്നി കുറുകെ ചാടി യാത്രക്കാരന് ഗുരുതരപരിക്ക്. ഭരതന്നൂർ നെല്ലിക്കുന്ന് റാസി മൻസിലില്‍ മുഹമ്മദ് റാസിനാണ് (39) പരിക്കേറ്റത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭരതന്നൂർ മൈലമൂട് റോഡിലായിരുന്നു അപകടം. പാലോട് നിന്ന് ഭരതന്നൂരിലേക്ക് ബൈക്കില്‍ വരുമ്പോൾ മൈലമൂട് പോസ്റ്റ് ഓഫീസ് കഴിഞ്ഞ് അടുത്ത വളവ് എത്തുന്നതിനു മുൻപ് ഒരു വലിയ കാട്ടുപന്നി റോഡിലേക്ക് ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.