പുല്ലമ്പാറ പഞ്ചായത്തിന് സ്വരാജ് ട്രോഫി

eiC756E10232

പുല്ലമ്പാറ : കേരളത്തിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരം പുല്ലമ്പാറ പഞ്ചായത്തിന്. തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായിട്ടാണ് തിരഞ്ഞെടുത്തത്.

2023- 24ലെ ദേശീയ ജല അവാർഡും ലഭിച്ചത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മാലിന്യമുക്ത പ്രവർത്തനങ്ങൾ, കാർഷിക ജല സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ഗ്രാമം, തുടങ്ങിയ ഒമ്പതോളം വിഷയ മേഖലകളിലെ പ്രകടനം കണക്കാക്കിയാണ് അവാർഡ് നിശ്ചയിച്ചത്.

നൂതനാശയ പ്രോജക്ടുകളും, ആ മേഖലകളിലെ പ്രവർത്തനങ്ങളും  അവാർഡ് ലഭിക്കുന്നതിന് മാനദണ്ഡമായിട്ടുണ്ട്.  ഡിജി പുല്ലമ്പാറ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മാറിയ ഗ്രാമ പഞ്ചായത്താണ് പുല്ലമ്പാറ. ചങ്ങാതി ഡോക്യൂ ഡ്രാമ കുട്ടികളുടെ തീയറ്റർ സീസൺ-1 അറുപതോളം സ്റ്റേജുകളിൽ വിജയകരമായി അവതരിപ്പിച്ചു. മാലിന്യ മുക്ത കേരളം,ലഹരി വിമുക്ത കേരളം, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ കണ്ടതും കാണാത്തതുമായ ഏടുകൾ എന്നീ വിഷയങ്ങളാണ് സീസൺ ഒന്നിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ  ജനഹൃദയങ്ങളിലേക്ക് ഗ്രാമപഞ്ചായത്തിന് കയറാൻ സാധിച്ചു.

ചങ്ങാതി സീസൺ 2 എന്റെ കേരളം ആരംഭിച്ച് വിജയകരമായി മുന്നോട്ടു പോവുകയാണ്. അതുപോലെ സമഗ്ര ആരോഗ്യ ഗ്രാമം എന്ന നൂതന പദ്ധതി  ഗ്രാമ പഞ്ചായത്ത് ആരംഭിച്ചു കഴിഞ്ഞു. മാലിന്യമുക്ത കേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്ത് നടത്തിയ മാലിന്യമുക്ത പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പൈലറ്റ് അടിസ്ഥാനത്തിൽ ആദ്യമായി നടത്തിയത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലാണ് ‘ഹരിതമസേന പ്രവർത്തനങ്ങൾ എംസിഎഫുകൾ 15 വാർഡുകളിലെയും മിനി എംസിഎഫുകൾ. ഇങ്ങനെ ഗ്രാമ പഞ്ചായത്ത്‌ നടത്തിയ മാലിന്യമുക്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

 നീരുറവ് എന്ന നൂതന പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ  കാർഷിക-ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും തുടർന്നത് കേരളം മാതൃകയായി സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞു. നീരുറവിന്റെ തുടർച്ചയെന്നോണം വാമനപുരം നദി സംരക്ഷണ പദ്ധതിയായ  നീർധാര പദ്ധതിയിലും ഗ്രാമപഞ്ചായത്ത് ഭാഗമായിട്ടുണ്ട്. പി വി രാജേഷ് നേതൃത്വം നൽകുന്ന ഭരണസമിതി അംഗങ്ങളുടെയും  ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഈ പുരസ്കാരം.  2025 ഫെബ്രുവരി 19ന് തൃശ്ശൂരിൽ നടത്തുന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ വച്ചു പുരസ്കാരം ഏറ്റുവാങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!