ആറ്റിങ്ങല്‍: ഡയറ്റ് യു.പി.എസും ആറ്റിങ്ങല്‍ ബി.ആര്‍.സി.യും ചേര്‍ന്ന് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. പത്രപ്രവര്‍ത്തകന്‍ ബിനു വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഗീതാനായര്‍ അധ്യക്ഷയായി. സ്‌കൂള്‍ ചുമതലയുള്ള വി.എസ്.സിന്ധു, അധ്യാപകരായ, ജയകുമാര്‍, എസ്.ദീപ, ടി.അശ്വതി അശോകന്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളിലെ സാഹിത്യാഭിരുചി പോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. കവിതാരചന, കഥാരചന, പുസ്തകാസ്വാദനം എന്നിവയിലാണ് പരിശീലനം നടത്തിയത്.
