ആലംകോട് മണ്ണൂർഭാഗത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

eiBTOC978597

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലംകോട് മണ്ണൂർഭാഗത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ ബേബി രാജ്(22), അരുൺ രാജ്(25),  പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ്( 22) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

മണ്ണൂർഭാഗം ദേവി ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ അനിരുദ്ധൻ മകൻ 20 വയസുള്ള നന്ദു എന്നു വിളിക്കുന്ന അഭിജിത്തിനെ ഇക്കഴിഞ്ഞ 16-ാം തീയതി വൈകുന്നേരം നാലു മണിക്ക് വീടിന് സമീപത്തു നിന്നും ആള് മാറി തട്ടി കൊണ്ടു പോയി മുടപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുമ്പ് പൈപ്പ് മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

 പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത് അഭിജിത്താണ് എന്ന് തെറ്റദ്ധരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ. ജി, എസ്ഐമാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്. സി. പി ഒ.മാരായ അനിൽകുമാർ, ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!