ആറ്റിങ്ങലിൽ 7 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

IMG_20250219_153027

ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 7 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.

നഗരപരിധിയിൽ നദീതീര വാർഡുകളോട് ചേർന്നുള്ള കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തിയിരുന്നത്.
കൂട്ടമായും ഒറ്റതിരിഞ്ഞുമായി കണ്ടെത്തിയ പന്നികളെ ഫോറസ്റ്റ് എംപാനൽ ഷൂട്ടർമാരുടെ സഹായത്തോടെ വെടിവെച്ചു കൊന്നു.
ചത്ത പന്നികളെ സർക്കാർ മാനദണ്ഡ പ്രകാരം അണുനശീകരണ മിശ്രിതങ്ങൾ വിതറി കുഴിച്ചിട്ടു.

ഹെൽത്ത് സൂപ്പർവൈസർ എം.ആർ. റാംകുമാർ, ഇൻസ്പെക്ടർ ഗണേഷ്കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബിജു, രാഖിമോഹൻ, സെലീന, ശുചീകരണ ജീവനക്കാരായ ശശികുമാർ, അജി, മനോജ്, രാജീവ്, ബെൻസി തുടങ്ങിയവർ സ്ക്വാഡിലുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!