ആറ്റിങ്ങൽ : ഭാഷപരവും സംസാരപരവുമായ കുറവുകൾ, സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള പ്രശ്നങ്ങൾ, പഠനത്തിലുള്ള ശ്രദ്ധക്കുറവ്, എഴുതുന്നതിനും വായിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾ, ദൈനം ദിന കാര്യ നിർവഹണത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ തുടങ്ങി കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന അപാകതകൾ തുടക്കത്തിൽ തന്നെ കണ്ടെത്തുവാനും അവയുടെ തീവ്രത കുറക്കുവാനും നിയന്ത്രിക്കുവാനുള്ള നുതന മാർഗങ്ങളെ കുറിച്ചറിയുവാൻ ഇതാ സൗജന്യക്യാമ്പ് സംഘടിപ്പിക്കുകയാണ് ആറ്റിങ്ങൽ സൗണ്ട് പ്ലസ് സ്പീച്ച് & ഹിയറിംഗ് സെൻ്റർ. ഫെബ്രുവരി 21,22,23 തീയതികളിലാണ് ക്യാമ്പ്.
ഓട്ടിസം, ADHD, ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, സംസാര സംബന്ധമായ ബുദ്ധിമുട്ടുകൾ, വ്യക്തതക്കുറവ്, പഠനവൈകല്യം, സ്വഭാവ വൈകല്യം തുടങ്ങിയ പ്രശ്നങ്ങൾ ആരംഭത്തിൽ തന്നെ കണ്ടെത്തുവാനും നൂതന പരിഹാരമാർഗങ്ങളെ കുറിച്ചറിയുവാനും ഈ സൗജന്യ ക്യാമ്പ് പ്രയോജനപ്പെടുത്താം.
സൗണ്ട് പ്ലസ് സ്പീച്ച് & ഹിയറിംഗ് സെൻ്റർ
മൂന്നുമുക്ക്, മെയിൻ റോഡ്, ആറ്റിങ്ങൽ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും- 8547023920,
/8714923920,
/ 8547033920