കല്ലമ്പലത്ത് ഹോസ്റ്റലിൽ 13കാരന് പീഡനം : വിവരം മറച്ചുവെച്ച വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

n652787375174003412099396e247df5d8d2785b2d7d8f86d6664b7eda2c06f5b3f1caa8a50422866bb62f9

കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല സ്വദേശി മുഹമ്മദ് മുഹ്സിൻ (22), മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി മുഹമ്മദ് ഷമീർ (24), മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയും കോളെജ് വൈസ് പ്രിൻസിപാൾ മുഹമ്മദ് റഫീഖ് (53) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്‌തത്.

കല്ലമ്പലത്തെ സ്വകാര്യ അറബിക് കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 13 വയസ്സുള്ള ആൺകുട്ടിയെയാണ് സീനിയർ കുട്ടികൾ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് കുട്ടി വൈസ് പ്രിൻസിപ്പലായ മുഹമ്മദ്
റഫീഖ് നോട് പരാതി പറഞ്ഞു. സംഭവമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പലായ റഫീഖിന്‍റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം. കൂടാതെ ഇയാൾ കുട്ടിയെ മർദിച്ചതായും പരാതിയിലുണ്ട്.

ഈ വിവരം കുട്ടി രക്ഷിതാളെ അറിയിച്ചതിനെ തുടർന്ന് അവർ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. 13 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിൽ സീനിയർ വിദ്യാർത്ഥികളായ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. ഇവരുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവർക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ജുവനയിൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പീഡന വിവരം മറച്ചുവച്ചതിനും കുട്ടിയെ മർദ്ദിച്ചതിനുമാണ് വൈസ് പ്രിൻസിപ്പലിനെ പ്രതിയാക്കിയത് അറസ്റ്റ് ചെയ്‌ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!