കടയ്ക്കാവൂർ : വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.കടയ്ക്കാവൂർ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു..മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകി.
നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവിൽ വീട്ടിൽ തങ്കരാജ് അശ്വതി ദമ്പതികളുടെ മകൻ വൈഷ്ണവ് ടി രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂർ എസ്‌എസ്‌പിബി എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാത്രി 7.15 മണിയോടെയാണ് മൃതദേഹം വീട്ടിനുള്ളിൽ കാണപ്പെട്ടത്. തങ്കരാജൻ ക്ഷേത്രത്തിൽ പോയി മടങ്ങി വന്ന ശേഷം ഭാര്യ അശ്വതിയെയും കൂട്ടി വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയി. മടങ്ങി വന്നപ്പോളാണ് വീടിനുള്ളിൽ മകനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത് .
ചൊവ്വാഴ്‌ച സ്‌കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല .രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് അന്നേദിവസം വൈഷ്ണവ് സ്‌കൂളിൽ പോയിരുന്നു . വൈകുന്നേരം വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്ന സമയം സന്ധ്യക്ക് വിളക്ക് കത്തിച്ചശേഷം വൈഷ്ണവ് വളരെ സന്തോഷവാനായിരുന്നെന്നും കടയ്ക്കാവൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . ആസമയം വീട്ടിൽ മകൻ ഒറ്റയ്ക്കായിരുന്നു . ചെറിയ സമയത്തിനുള്ളിലാണ് സംഭവം നടന്നതെന്നും ,അതിൽ ദുരൂഹതയും ,സംശയവും ഉണ്ടെന്നാണ് പരാതി.
സഹോദരി പാർവതി ടി രാജ് .