നഗരൂരിൽ 13 കാരിക്ക് പീഡനം, ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തികാത്തവർ ഉൾപ്പെടെ പ്രതികൾ

ei4XYS669887

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 36 വയസ്സുകാരനാണ് പ്രതി. പ്രതിയുടെ വിവരങ്ങൾ അതിജീവതയുടെ വിവരങ്ങളിലേക്ക് എത്തുമെന്നതിനാൽ അറസ്റ്റിലായ പ്രതിയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. എന്നാൽ അറസ്റ്റിലായ പ്രതി കൂടാതെ മറ്റു നാലോളം പ്രായപൂർത്തിയാകാത്തവരും പ്രതിപ്പട്ടികയിൽ ഉണ്ടെന്ന് പോലീസ് പറയുന്നു. 2024ൽ നടന്ന സംഭവത്തിലാണ് ഒരാളെ ഇപ്പോൾ അറസ്റ്റ് ചെയ്‍തത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സി ഡബ്ലിയു സിയിൽ നടത്തിയ കൌൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടി പുറത്ത് പറയുന്നത്. ബന്ധുക്കളും സമപ്രായക്കാരായവർ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്‌. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!