പോത്തൻകോട്: പോത്തൻകോട് ഞാണ്ടൂർകോണത്ത് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരിച്ചു. കാട്ടായിക്കോണം ശിവഗിരിയിൽ (പട്ടാരി വീട്ടിൽ അജയൻ്റെ മകൻ അമ്പോറ്റി എന്ന അമൽ അജയ് (21) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഞാണ്ടൂർക്കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. ഒരു ബൈക്കിൽ വന്ന ദമ്പതികൾ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു അമൽ.ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
പോത്തന്‍കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു.