കല്ലറ : കാരേറ്റ് – കല്ലറ റോഡിൽ കുറ്റിമൂട്ടിൽ കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരമാണ് സംഭവം. അമിതവേഗതയിൽ എത്തിയ കാർ വളവിൽ നിയന്ത്രണം വിട്ട് മറ്റൊരു പിക്കപ്പിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ പൂർണമായി തകർന്ന ബൈക്കിനെ മീറ്ററുകളോളം വലിച്ച് നിരക്കിയ ശേഷം കാർ ഓടയിലേക്ക് ഇടിച്ചിറങ്ങി.അപകടം നടന്നയുടനെ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായും കാറിൽ മദ്യക്കുപ്പിയുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ കാർ യാത്രികർ മദ്യലഹരിയിലായിരുന്നോ എന്നും സംശയം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.