കിളിമാനൂർ :നിലമേൽ പുതുശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ കിളിമാനൂർ സ്വദേശിനി മരണപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിളിമാനൂർ പുല്ലയിൽ കൃഷ്ണാലയത്തിൽ ബിനുവിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്. ബൈക്കിൽ ഭർത്താവിന്റെ ചടയമംഗലത്തുള്ള വീട്ടിൽ നിന്ന് മടങ്ങി പൊകവേയാണ് അപകടം നടന്നത്.തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ലോറിയും ബൈക്കും കാറുമാണ് അപകടത്തിൽ പെട്ടത്. നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ റോഡിൽ കയറ്റി തിരിക്കുമ്പോൾ ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് ലോറി കണ്ട് വേഗത കുറച്ചു വന്നെങ്കിലും ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കുട്ടികൾക്ക് ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു.
https://www.instagram.com/reel/DGXrvKaybzj/?igsh=MTk2NW5na2JsN3RwaA==