കല്ലമ്പലം : ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ വയോധികയുടെ സ്വർണമാല മോഷണം പോയെന്ന് പരാതി. ഒറ്റൂർ സ്വദേശിനി സുലോചനയുടെ 9 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് സുലോചന കല്ലമ്പലം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ഇന്ന് രാവിലെ 9:15ഓടെ ആശുപത്രിയിൽ എത്തിയ സുലോചന ടോക്കൺ എടുത്ത് ഇറങ്ങുമ്പോൾ നല്ല തിരക്കായിരുന്നു. തിരക്കിൽപെട്ട് വീഴാൻ നേരം ഒരു സ്ത്രീ സഹായിക്കാനെന്ന തരത്തിൽ തോളിൽ പിടിച്ചു ലാബിന്റെ ഭാഗത്തോട്ട് കൊണ്ട് പോയെന്നും തന്നെ പിടിക്കേണ്ട എന്ന് സുലോചന പറഞ്ഞിട്ടും അവർ പിടിച്ചു കൊണ്ട് പോയി മാറ്റി നിർത്തിയെന്നും പിന്നീട് നോക്കുമ്പോൾ തന്റെ സ്വർണ മാല കാണാനില്ല എന്നുമാണ് സുലോചന പറയുന്നത്.