വർക്കല : വർക്കലയിൽ എംഡിഎംഎ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേർ പോലീസിന്റെ പിടിയിൽ. കല്ലമ്പലം മുത്താന കീഴതിൽ വീട്ടിൽ ഡിപിൻ(26), പനയറ ചരുവിള വീട്ടിൽ ഫിറോസ്(38) എന്നിവരാണ് അറസ്റ്റിലായത്.
വർക്കല ശിവഗിരി തൊടുവേ ഭാഗത്ത് എംഡിഎംഎ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ കണ്ട് കടന്നു കളയാൻ ശ്രമിച്ച പ്രതികളെയാണ് വർക്കല പോലീസ് പിന്തുടർന്ന് പിടികൂടിയത്. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികളിൽ നിന്ന് ചെറു പാക്കറ്റുകളിൽ ആക്കി മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. ലഹരി ഉപയോഗത്തിന് ആവശ്യമുള്ള സിറിഞ്ചുകളും പ്രതികളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ പ്രതികൾക്ക് മുമ്പും സമാനമായ കേസുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു.