വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ 23കാരൻ ക്രൂര കൊലപാതകങ്ങൾ നടത്തി. പേരുമല സ്വദേശിയായ 23 വയസുകാരനായ അഫ്നാൻ വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തി താൻ ആറു പേരെ കൊലപ്പെടുത്തി എന്ന് പറയുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
സ്വന്തം സഹോദരനെയും അയാളുടെ പെൺ സുഹൃത്തിനെയും വെട്ടിക്കൊന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു.