വെഞ്ഞാറമൂട് കൊലപാതകങ്ങൾ : കൊല്ലപ്പെട്ടവർക്ക് നാടിന്റെ യാത്രാമൊഴി

eiP7HSS60367

വെഞ്ഞാറമൂട് : വെഞ്ഞാറമ്മൂട്ടില്‍ അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരൻ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെൺസുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദിൽ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ സജിതാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടിലെത്തിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരൻ അഫ്‍സാൻ എന്നിവർക്കൊപ്പം പാങ്ങോട് ജുമാ മസ്ജിദിലാണ് ഇവരുടെയും സംസ്കാരം.

ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സിആര്‍പിഎഫില്‍ നിന്നു വിരമിച്ച ശേഷം എട്ടുവര്‍ഷമായി ഇവിടെ വിശ്രമജീവിതം നയിക്കുന്ന ലത്തീഫും ഭാര്യയും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലത്തീഫ്. വളരെ ശാന്തമായി ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് ഇത്തരമൊരു ദുര്‍വിധി ഉണ്ടായതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല നാട്ടുകാര്‍ക്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!