ആറ്റിങ്ങൽ : നിയമനാംഗീകാരം നൽകാതെ അധ്യാപകരെ കൊലയ്ക്ക് കൊടുക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറുക , എൻ പി എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ പി എസ് റ്റി എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി ഇ ഒ ഓഫീസ് ധർണ്ണ നടത്തി.
അധ്യാപിക അലീന ബെന്നിയുടെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്ന് കെ പി എസ് റ്റി എ ആരോപിച്ചു. ജോൺ തോമസ് അധ്യക്ഷനായ ധർണ്ണാ സമരം ഡി സി സി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. എസ് ബിജു , എ ആർ ഷമിം , ഒ ബി ഷാബു , സബീർ എസ്സ് , റ്റി യു സഞ്ജീവ് , പ്രിൻസ് സി തുടങ്ങിയവർ സംസാരിച്ചു.