പുളിമാത്ത് എസ് എൻ വി യു പി സ്കൂളിന്റെ 61 മത് വാർഷികാഘോഷം നടന്നു. പി ടി എ പ്രസിഡന്റ് ആർ സിമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രെസ് ജാസ്മിൻ ഇ കെ സ്വാഗതം ആശംസിച്ചു. വാർഷിക സാംസ്‌കാരിക സമ്മേളനം അവിട്ടം തിരുന്നാൾ ആദിത്യ വർമ നിർവഹിച്ചു. പുതുതായി പണി കഴിപ്പിച്ച സ്റ്റേജിന്റെ ഉത്ഘാടനം പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ് സുസ്മിത നിർവഹിച്ചു.
പുതുതായി വാങ്ങിയ മൈക്ക് സെറ്റ് ഉത്ഘാടനം വാർഡ് മെമ്പർ വി എസ് വിപിൻ നിർവഹിച്ചു. എസ് എസ് എൽ സി യു എസ് എസ് വിജയികളെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി രഞ്ജിതം അനുമോദിച്ചു. സ്കൂൾ മാനേജർ എം എസ് പ്രേം ചന്ദ്രബാബു അവാർഡ് വിതരണം നടത്തി. യോഗത്തിൽ അനു ജി നായർ, അൻസാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവീൺ മായാവി അവതരിപ്പിച്ച ബലൂൺ ഷോ സംഘടിപ്പിച്ചു അഞ്ജന എച് നന്ദി അർപ്പിച്ചു.