ആനപ്പാറ ഗവ. ഹൈസ്കൂൾ പഠനോത്സവം നടത്തി

IMG-20250226-WA0034

വിതുര : ആനപ്പാറ ഗവ. ഹൈസ്കൂളിൽ പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എ.വി.അരുൺ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ എം ടി അനുസ്മരണ മാഗസിൻ ബി ആർ സി കോഡിനേറ്റർ ഷൈല ബീഗം ഹെഡ്മിസ്ട്രസ് ശ്രീജയ്ക്കു നൽകി പ്രകാശനം ചെയ്തു. എസ് എം സി ചെയർമാൻ രാജേഷ്. ആർ, മദർ പി ടി എ പ്രസിഡന്റ്‌ സിന്ധു, പഠനോത്സവ കൺവീനർ രമ്യ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

സർവ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷം സ്കൂളിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും കുട്ടികളുടെ പഠന മികവുകളുടെ അവതരണങ്ങളും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!