വർക്കല ഇടവ മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.
ശിവരാത്രി ഉത്സവം നടക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ ഓല ഷെഡ് നിർമ്മിച്ചിരുന്നു.
പുലർച്ചെ നടന്ന ചൈനീസ് പടക്കം കൊണ്ടുള്ള വെടിക്കെട്ടിൽ തീപ്പൊരി ഷെഡിൽ പതിക്കുകയും ഷെഡ് പൂർണമായും കത്തി നശിക്കുകയും ചെയ്തു. വർക്കലയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല.
