ചിറയിൻകീഴ്: ശാർക്കരദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ എട്ടു ദിവസങ്ങളായി നടന്നുവരുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തി കുറിക്കും.
ഇന്ന് വൈകിട്ട് 5ന് ക്ഷേത്രപ്പറമ്പിൽ അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ ആന്തരിക വിജയം നേടും.ക്ഷേത്രപ്പറമ്പിലെ തുള്ളൽപ്പുരയും സമീപപ്രദേശങ്ങളും വേദിയായശേഷം അവസാനരംഗം അരങ്ങേറുന്നത് ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള വിശാലമായ പറമ്പിലാണ്.