നെടുമങ്ങാട് എല്ലാ പ്രീ-പ്രൈമറി സ്‌കൂളുകളിലും വര്‍ണകൂടാരം യാഥാര്‍ഥ്യമാക്കും: മന്ത്രി ജി.ആര്‍.അനില്‍

IMG-20250301-WA0023

അടുത്ത വര്‍ഷത്തോടെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എല്ലാ പ്രീ-പ്രൈമറി സ്‌കൂളുകളിലും വര്‍ണകൂടാരം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് നഗരസഭയിലെ മന്നൂര്‍ക്കോണം ഇടനില സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം, സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഫലപ്രദമായി സ്‌കൂള്‍ അന്തരീക്ഷത്തെ മാറ്റിയെടുക്കുക തുടങ്ങിയ വിവിധങ്ങളായ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. വര്‍ണകൂടാരം പോലുള്ള പദ്ധതികള്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളോട് കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരത്തിന്റെ ഒന്നാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം നിലയിൽ നാല് ക്ലാസ്മുറികളും, സ്റ്റെയര്‍ ഏരിയയും യൂട്ടിലിറ്റി ഏരിയയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വസന്തകുമാരി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഹരികേശന്‍ നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രീതദാസ് കെ. എല്‍ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!