‘റംസാൻ ആത്മവിശുദ്ധിക്ക്’ – കേരള മുസ്‌ലിം ജമാഅത്ത് റംസാൻ ക്യാമ്പയിനു തുടക്കമായി

IMG-20250302-WA0001

‘റംസാൻ ആത്മവിശുദ്ധിക്ക്’എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന റംസാൻ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി . പാങ്ങോട് യൂത്ത് സ്‌ക്വയറിൽ നടന്ന ഇഫ്‌താർ കിറ്റ് വിതരണം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്‌ഘാടനം ചെയ്‌തു .

സദ്‌കർമങ്ങൾക്ക് അളവറ്റ പ്രതിഫലം ലഭിക്കുന്ന റംസാനിൽ സമൂഹത്തിലെ അശരണരും ആലംബഹീനരുമായ സഹജീവികളോട് മനസ്സ് ചേർത്ത് വെക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനും സാമൂഹ്യ-സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു .

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ ഹാഷിം ഹാജി പാങ്ങോട് അദ്യക്ഷത വഹിച്ചു . പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി റിലീഫ് കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്‌തു . ജില്ലാ പ്രസിഡന്റ കെ എം ഹാഷിം മുസ്‌ലിയാർ ആലംകോട് ആമുഖ പ്രഭാഷണം നടത്തി .സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി ജാബിർ ഫാളിലി നടയറ റംസാൻ സന്ദേശം നൽകി .പാങ്ങോട് പുത്തൻപള്ളി ചീഫ് ഇമാം ശംസുദ്ധീൻ അഹ്‌സനി പ്രാർത്ഥന നടത്തി .അബ്‌ദുൽ റഹീം ,എ കെ സുൽഫിക്കർ വള്ളക്കടവ് , താഹിർ ഹാജി ,എ കെ ജാഫർ ,സലീം മണക്കോട് ,മുഹമ്മദ് ഷാൻ പാങ്ങോട് എന്നിവർ പ്രസംഗിച്ചു .മുന്നൂറ് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!