ഇടവ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കുരുവിള അംഗനവാടിയിലെ കുടിവെള്ള വിതരണ പദ്ധതി അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷിക ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുഴൽക്കിണർ,പമ്പ് ഹൗസ്, കുടിവെള്ള ടാങ്ക് എന്നിവയുടെ നിർമ്മാണം ജില്ലാ ഭൂജല വകുപ്പാണ് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ. എസ്.കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു,ബിന്ദു.സി,അംഗങ്ങളായ പുത് ലീ ഭായി,ജെസി. ആർ, സിമിലിയ, ഇടവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സരസാംഗൻ,പ്ലാനിംഗ് സമിതി അംഗം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.വാർഡ് മെമ്പർ എസ്. ശ്രീദേവി സ്വാഗതവും മുൻ വാർഡ് മെമ്പർ പി.സി.ബാബു നന്ദിയും പറഞ്ഞു.
