ആറ്റിങ്ങൽ : ആലംകോട് ഹൈസ്കൂളിനു സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മേവർക്കൽ പ്ലാവില വീട്ടിൽ അരുൺ കെ (20) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻ ഭാഗത്ത് അരുൺ സഞ്ചരിച്ചുവന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.