കല്ലമ്പലം : നാവായിക്കുളം അയറ്റിൻ ചിറയ്ക്ക് സമീപം ഗ്രീഷ്മത്തിൽ പരേതനായ ഗിരീഷ് സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ എസ് ഗിരീഷ്(15)നെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് സിന്ധു നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയാണ്.
ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
കല്ലമ്പലം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056’