ആനാട് :നെടുമങ്ങാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയും ബാര്‍ അസോസിയേഷനും ആനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ഭിന്നശേഷിയും ഓട്ടിസവും ബാധിച്ച കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്‍റെ ഉത്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളില്‍ നടന്നു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷിന്‍റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാനും കുടുംബകോടതി ജഡ്ജുമായ ജെ.നാസര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍,ബാർ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കോലിയക്കോട് മോഹന്‍കുമാര്‍,സെക്രട്ടറി അഡ്വ.തുളസീദാസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല,ചുള്ളിമാനൂര്‍ അക്ബര്‍ഷാന്‍,ഷീബാബീവി, സുനിതകുമാരി,താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി രവീന്ദ്രന്‍നായര്‍,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കല എന്നിവര്‍ സംസാരിച്ചു.ഉത്ഘാടനത്തിന് ശേഷം പ്രിയാരാജ് ക്ലാസ്സുകള്‍ നയിച്ചു.പി എൽ വി മാരായ രജിത,മഞ്ജുഷ, കോമള കുമാരി,കുമാരി കുഞ്ചല,ലത കുമാരി,സുജിത,സജിത, സുധ ആൽബർട്ട്,ആദർശ്.ആർ.നായർ തുടങ്ങിയവരും പങ്കെടുത്തു.