വർക്കല : അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സ്ഥിരമായി കോളേജിൽ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു ( 23), 17 കാരനായ വർക്കല സ്വദേശി എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയം നടിച്ചാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത്.
17 കാരന്റെ സഹപാഠിയാണ് പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി. പെൺകുട്ടികൾ ഇവരുടെ പ്രണയത്തിൽ വിശ്വസിക്കുകയും ഇത് ചൂഷണം ചെയ്ത യുവാക്കൾ കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടികളുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. രാത്രിയിൽ പെൺകുട്ടികളുടെ വീട്ടിലേക്ക് രണ്ടുപേർ പതുങ്ങി പോകുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി അയിരൂർ പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് ചോദ്യം ചെയ്തതിൽ ആണ് ഇവർ പെൺകുട്ടികളെ ശരീരികമായി ചൂഷണം ചെയ്തിട്ടുള്ള വിവരം അറിയുന്നത്. പെൺകുട്ടികളുടെ പിതാവ് വിദേശത്താണ്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റിലായ മനുവിനെ കോടതി റിമാന്റ് ചെയ്തു.17 കാരനെ ജൂവനേൽ കോടതിയിൽ ഹാജരാക്കി.