ആറ്റിങ്ങൽ : ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ വിമൺസ് ദന്തൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മാർച്ച് 8ന് സ്നേഹതീരം മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രം മിതൃമലയിൽ വിമൺസ് ഡേ ആഘോഷിച്ചു. സ്നേഹതീരം അന്തേവാസികൾക്ക് സൗജന്യ ദന്ത പരിശോധനയും ചികിത്സ ക്യാമ്പ് നടത്തുകയും ചെയ്തു.
സംഘടനയുടെ മുൻ പ്രസിഡൻ്റ് ഡോ ദീപയേയും, സ്നേഹതീരം മതർ സുപ്പീരിയർ സിസ്റ്റർ ലിസി, സിസ്റ്റർ ഫിലോമിന , സിസ്റ്റ്ർ അന്ന റോസ് എന്നിവരെ ആദരിച്ചു. വിമൺസ് ദന്തൽ പ്രതിനിധികളായ ഡോ. തൗഫിന, ഡോ. ജിധ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർമാരായ അഭിലാഷ്, നൗഫൽ, അഥീന, മിനഹൽ, ആര്യ എന്നിവർ പങ്കെടുത്തു.