അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നു.

IMG-20250312-WA0003

അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നു. 2021-22  ഇൽ നിർമ്മാണം ആരംഭിച്ച അഞ്ചതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണമാണ് അനന്തമായി നീണ്ടുപോകുന്നത്.

ഫണ്ട്‌ ലഭ്യമാകാത്തതാണ് കെട്ടിടം പണി നീണ്ടുപോകാൻ പ്രധാന കാരണമെന്നാണ് സൂചന. നിലവിൽ വില്ലേജ് ഓഫീസ് കായിക്കയിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെയും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന നാട്ടുകാരെയും വലയ്ക്കുകയാണ്.

അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങ്കടവ് റോഡിലെ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ 2021-22 ലാണ് അഅഞ്ചുതെങ്ങ് വില്ലേജിന് സ്വന്തമായൊരു സ്മാർട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യവുമായി പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. കേരള നിർമ്മിതി കേന്ദ്രമായിരുന്നു നിർമ്മണ ചുമതല. എന്നാൽ ആവശ്യത്തിന് ഫണ്ട് ലഭ്യമാകാതയതോടെ നിർമ്മാണം പതിയെ  നിലയ്ക്കുകയായിരുന്നു. നിലവിൽ അവശേഷിക്കുന്നത് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ടൈൽ, ചുറ്റുമതിൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ്, പെയിന്റിംഗ് ജോലികളാണ്. ജില്ലയിലെ മറ്റ് വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസ് സൗകര്യത്തിലേക്ക് മാറിക്കഴിമ്പോഴാണ് അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന് ഈ ദുർഗതി.

2016 മുതലാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനായി ആദ്യഘട്ടത്തിൽ സർക്കാർ അനുവദിക്കുന്നത്. മെച്ചപ്പെട്ട കെട്ടിടം, ഫ്രണ്ട് ഓഫീസ്, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യം, കുടിവെള്ളം, ശൗചാലയം , ഭിന്നശേഷി സൗഹൃദം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തുകയെന്നായിരുന്നു വാഗ്ധാനം.

എത്രയും പെട്ടെന്ന്തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വില്ലേജ് ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാൻ അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുതെങ്ങ് സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ അഞ്ചുതെങ്ങ് സജൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!