വർക്കല : വർക്കല അയന്തി പാലത്തിനു സമീപം സ്ത്രീയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 65 വയസ്സുള്ള കുമാരിയും, അവരുടെ സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണ് മരിച്ചത്. രാത്രി 8.30 ഓടെ കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ്സ് തട്ടിയാണ് അപകടം. രണ്ടുപേരും ആറ്റുകാൽ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്ന രീതിയുണ്ട്. അവിടേയ്ക്ക് പോകവെയാണ് അപകടം.
