തിരുവനന്തപുരം : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പ്രസിഡന്റും ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മണനാക്ക് സ്വദേശി നാസിമുദീന്റെ മാതാവ് റംല ബീവി ജിദ്ദയിൽ മരണപ്പെട്ടു. മകനെ സന്ദർശിക്കാനായി ഒരു മാസം മുമ്പാണ് റംല ബീവി ജിദ്ദയിൽ എത്തിയത്. ഖബറടക്കം ജിദ്ദയിൽ നടക്കും.