എസ് എൻ വി യു പി സ്കൂൾ പൊരുന്തമൺ പ്രാദേശിക പഠനോത്സവം നെല്ലിടപ്പാറ സ്വാതന്ത്ര റസിഡൻഷ്യൽ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പി ടി എ പ്രസിഡന്റ് ആർ സിമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രെസ് ജാസ്മിൻ ഇ കെ സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ എം എസ് പ്രേം ചന്ദ്രബാബു ഉത്ഘാടനം ചെയ്തു.സ്വാതന്ത്ര്യ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രബാബു റ്റി, പി റ്റി എ വൈസ് പ്രസിഡന്റ് എ അൻസാരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ പൊതു ജന്മദ്ധ്യേ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മുഹമ്മദ് അൻസാർ എ എം നന്ദി പറഞ്ഞു
