മംഗലപുരത്ത് സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

IMG-20250315-WA0004

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തും, ഇടവിളാകം ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ശാഖ (3515)എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആർസിസിയിലെ വിദഗ്ധരായ ഡോക്ടർമാറുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് മംഗലപുരം എസഎച്ച്ഒ ഹേമന്ത് കുമാർ ക്യാൻസർ രോഗ ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുകയും പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനവും ചെയ്തു.

ഇടവിളകം എസ്എൻഡിപി ശാഖാ പ്രസിഡൻ്റ് പ്രദീപ് പൊന്നാലയത്തിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം എ ഷഹീൻ സ്വാഗതം ആശംസിക്കുകയും ശാഖ സെക്രട്ടറി കൃഷ്ണ ഗോകുലം സന്തോഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു.

സമൂഹത്തിൽ വർധിച്ചു വരുന്ന ക്യാൻസർ എന്ന രോഗത്തെ നേരത്തെ തന്നെ കണ്ടെത്താനുള്ള പരിശോധനയാണ് ഇവിടെ നടന്നത്. തുടർന്ന് നടന്ന പരിശോധനയിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു.  നിരവധി പേരെ ആർ സി സി യിലേക്ക് തുടർപരിശോധനയ്ക്കായി റഫർ ചെയ്തു. അഖിലേഷ് നെല്ലിമൂട്, ഷൺമുഖദാസ്, സുഭാഷ്, മോഹനൻ, സജീവ്. വി. പി, അനിൽകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടക്കത്തിൽ രോഗം കണ്ടുപിടിച്ചാൽ ഉറപ്പായും ചികിത്സിച്ചു ഭേദമക്കാം. ആസിസിയിലെ പരിശോധന ചിലവ് ( മാമോ, സ്കാനിംഗ്, ബ്ലഡ്‌ ടെസ്റ്റുകൾ എന്നിവ ) 10000 രൂപ വരെ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്തു വഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!