ആറ്റിങ്ങലിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ, വികലാംഗനായ ഇരുചക്രവാഹന യാത്രകിനെ ഇടിച്ചു തെറിപ്പിച്ചു

ei2G5RC58335

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ. വികലാംഗനായ ഇരുചക്രവാഹന യാത്രകിനെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകുന്നേരം ഏഴര മണിയോടുകൂടി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന നിവേദ്യ എന്ന സ്വകാര്യ ബസാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തിൽ പരിക്കറ്റയാളെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയലും പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അതേ സമയം, സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ പോലീസും മോട്ടോർ വകുപ്പും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!