കല്ലമ്പലം : തോട്ടയ്ക്കാട് വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എം. ടി. വാസുദേവൻ നായരുടെ അനുസ്മരണസമ്മേളനം പ്രസിദ്ധ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു ഉത്ഘാടനം ചെയ്തു. എം. ടി. എന്ന വ്യക്തിയുടെ മനുഷ്യസ്നേഹപരമായ ധാരാളം ഉദാഹരണങ്ങൾ അദ്ദേഹം ഉദ് ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ലൈബ്രറിയ്ക്കു പൊതുജനങ്ങളിൽ നിന്നും സംഭവനയായി ലഭിച്ച 500ഓളം പുസ്തകങ്ങൾ ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ് വേണുഗോപാൽ മണമ്പൂർ രാജൻബാബുവിൽ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഖാലിദ് പനവിള അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ബി. വരദരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജി.ഓമനക്കുട്ടൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു.