ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു

ei3N1LM64787

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ചു വികലാംഗനായ ഇരുചക്രവാഹന യാത്രകിൻ മരണപ്പെട്ടു. ആറ്റിങ്ങൽ കടുവയിൽ ചരുവിള വീട്ടിൽ വേണുഗോപാൽ മഹേശ്വരി ദമ്പതികളുടെ മകൻ വിപിൻ ലാൽ (29) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം ഏഴര മണിയോടുകൂടി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന നിവേദ്യ എന്ന സ്വകാര്യ ബസാണ് വിപിനെ ഇടിച്ചത്. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പരിക്കറ്റ വിപിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!