നിരവധി അടിപിടി കേസുകളിലെ പ്രതിയെ എംഡിഎംഎയുമായി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. 

IMG_20250316_200738

കഠിനംകുളം:  നിരവധി അടിപിടി കേസുകളിൽ പ്രതിയായ പെരുമാതുറ ഒറ്റപ്പന സ്വദേശി ജാക്കി നിസാർ എന്ന് വിളിക്കുന്ന നിസാറിനെ എംഡിഎംഎയുമായി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വ്യാപാരത്തിനും ഉപയോഗത്തിനും എതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ് എസ്.സി.പി.ഒമാരായ  അനീഷ്, ലിബിൻ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പെരുമാതുറ ഒറ്റപ്പനയിലെ വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!