തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സൗഹൃദസംഗമവും സംഘടിപ്പിച്ചു . മെഡിക്കൽ കോളേജിന് സമീപമുള്ള എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ ഹക്കീം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ,എൽ.ബി.എസ് ഡയറക്ടർ ഡോക്ടർ എം അബ്ദുറഹ്മാൻ , തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ ,രാജീവ് ഗാന്ധി റെസിഡൻസ് അസോസിഷൻ സെക്രട്ടറി ആർ മധുസൂദനൻ നായർ ,എബ്രഹാം കോശി ,എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി ,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുള്ളാ ഫാളിലി ,മുസ്ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എച്ച്.എം മുനീർ ,മുഹമ്മദ് സുൽഫിക്കർ വള്ളക്കടവ് ,എം മുഹമ്മദ് റാഫി , പോത്തൻകോഡ് ശറഫുദ്ധീൻ പ്രസംഗിച്ചു .ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി നടയറ റമളാൻ സന്ദേശം നൽകി പ്രാർത്ഥന നടത്തി .