നെടുമങ്ങാട് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് സ്വദേശി വിജയൻ (69) ആണ് മരിച്ചത്. 20 ദിവസമായി വിജയനെ കാണാനില്ലായിരുന്നു. മൃതദേഹത്തിന്റെ ഇരു കാലുകളും മൃഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.